26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 18, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
July 3, 2024
July 1, 2024
June 30, 2024

ഗവര്‍ണറുടെ നിലപാട് : യുഡിഎഫില്‍ അഭിപ്രായഭിന്നത രൂക്ഷം ; ചെന്നിത്തലയും, സതീശനും ഗവര്‍ണര്‍ക്കൊപ്പം, അതൃപ്തി അറിയിച്ച് ലീഗ്,

Janayugom Webdesk
തിരുവനന്തപുരം
October 24, 2022 1:27 pm

സ‍ർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത.മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശനും ഗവര്‍ണര്‍ക്ക് അനുകൂലമായി നില്‍ക്കുമ്പോള്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും, യുഡിഎഫിലെ പ്രധാനഘടകക്ഷിയായ മുസ്ലീംലീഗും ഗവര്‍ണറെ തള്ളി പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിറക്കുകയും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി ഡിസതീശനും ഗവര്‍ണറുടെ വിസിമാരോടുള്ള അന്ത്യശാസനം സ്വാഗതം ചെയ്തിരിക്കുകയാണ് .സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നാണ് ചെന്നിത്തല പറയുന്നത്.സതീശന്‍റെയും, ചെന്നിത്തലയുടേയും നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ തന്നെ നിരവധിയാളുകള്‍ രംഗത്തു വന്നു.യുഡിഎഫിലെ മുഖ്യഘടകകക്ഷിയായ മുസ്ലീംലീഗ് ശക്തിയായി എതിര്‍ത്തിരിക്കുകയാണ്. പ്രതിഷേധം കടുത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്.എന്നാൽ വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. അത്‌ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജനാധിപത്യ‑ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനിൽക്കുമ്പോൾ തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലുും,മുന്നണിയിലുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് കെ സി തന്‍റെ അഭിപ്രായവുമായി രംഗത്തുവന്നത്.മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീർ, ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർമാർ സാധാരണ സർവകലാശാലകളിൽ ഇടപെടാറില്ല.

സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഗവർണറുടെ ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാർത്താക്കുറിപ്പും വന്നിരുന്നു. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം.

പ്രതിപക്ഷ നിരയിലെ ഭിന്നാപ്രിയം ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചു സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Eng­lish Summary:
Dis­agree­ment in UDF over Gov­er­nor’s posi­tion; Chen­nitha­la and Satheesan along with the Gov­er­nor expressed their dis­plea­sure with the League

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.