26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്ക്കാരം അസീം താന്നിമൂടിന്

Janayugom Webdesk
പത്തനംതിട്ട
April 14, 2022 3:59 pm

ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്ക്കാരം അസീം താന്നിമൂടിന്റെ ” മരത്തിനെ തിരിച്ച് വിളിക്കുന്ന വിത്ത്” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ നേത്യത്വത്തിൽ 25ന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ പുരസ്കാര സമർപ്പണം നിർവഹിക്കും.

20, 001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് കവിയരങ്ങോടു കൂടി സമ്മേളനം ആരംഭിക്കും.

കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, ഡോ. കെ എസ് രവികുമാർ, മിനി സോമരാജൻ, ശാന്ത കടമ്മനിട്ട, കൈപ്പട്ടൂർ തങ്കച്ചൻ, വിനോദ് ഇളകൊള്ളൂർ, പ്രൊഫ. ഡി പ്രസാദ്, കെ വി സുരേന്ദ്രനാഥ്, ഡോ. റാണി എസ് നായർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട് എന്നിവർ പങ്കെടുക്കും.

Eng­lish sum­ma­ry; Dr. Nel­likal Muraleed­ha­ran Award goes to Azeem Thannimoodu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.