Web Desk

അഹമ്മദാബാദ്

June 15, 2020, 9:53 pm

ഗുജറാത്തിൽ വീണ്ടും ഭൂചലനം

Janayugom Online

ഗുജറാത്തിലെ കച്ച് ജില്ലയിൽ തുടർച്ചയായ ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മേഖലയിൽ 14 തുടർ ഭൂചലനങ്ങൾ ഉണ്ടായത്. അതേസമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കച്ചിൽ നിന്ന് 10 കിലോ മീറ്റർ അകലെ വടക്ക് കിഴക്ക് ബച്ചുവയ്ക്കു സമീപമാണ് പ്രഭവ കേന്ദ്രം. ഇന്നലെ അനുഭവപ്പെട്ട തുടർചലനങ്ങളിൽ ഏറ്റവും വലുത് 4.6 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.57നാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. രാവിലെ 10.02ന് 3.7 തീവ്രതയുള്ള ഭൂചലനവും ഉച്ചയ്ക്ക് 1.01ന് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.

ENGLISH SUMMARY:earthquake in gujarat
You may also like this video