1 May 2024, Wednesday

Related news

April 29, 2024
April 23, 2024
April 22, 2024
April 17, 2024
April 16, 2024
April 12, 2024
April 11, 2024
March 30, 2024
March 28, 2024
March 26, 2024

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
March 30, 2024 9:24 am

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് സിഐഎ പ്രതിഷേധവുമായി ബന്ധപ്പെട്ട്സ ർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ അടക്കമുള്ളവർ നിരന്തരം ആവശ്യമുയർത്തിയിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സിഎഎ വിരുദ്ധ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കേസ് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരേ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു.

eng­lish Summary:
Elec­tion Com­mis­sion’s notice against the state gov­ern­men­t’s deci­sion to with­draw CAA protest cases

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.