2 May 2024, Thursday

15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2024 3:32 pm

പതിനഞ്ച് സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 56 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക.

ഫെബ്രുവരി 15‑നാണ് നാമനിര്‍ദേശിക പത്രിക നല്‍കാനുള്ള അവസാന തീയ്യതി. 13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയും രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ ഏപ്രില്‍ മൂന്നിന് വിരമിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, ഹരിയാണ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 

Eng­lish Summary:
Elec­tions to 56 Rajya Sab­ha seats in 15 states on Feb­ru­ary 27

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.