5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 17, 2024
April 16, 2024
April 3, 2024
February 1, 2024
August 26, 2023
November 14, 2022
September 1, 2022
May 5, 2022
April 22, 2022
March 30, 2022

നാല് കൊല്ലമായിട്ടും ഒരു പരീക്ഷ പോലും നടത്താതെ കേന്ദ്ര റിക്രൂട്ട്മെന്റ് ഏജന്‍സി

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2024 8:39 pm

തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാനെന്ന പേരില്‍ രൂപീകരിച്ച കേന്ദ്ര റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍ആര്‍എ) നാല് കൊല്ലം കഴിഞ്ഞിട്ടും ഒരു പരീക്ഷ പോലും നടത്തിയില്ല. ഗസറ്റഡ് അല്ലാത്ത തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് എന്‍ആര്‍എ ഓണ്‍ലൈന്‍ പൊതുപരീക്ഷ (സിഇടി) നടത്തുമെന്ന് 2020–21ലെ കേന്ദ്രബജറ്റിലാണ് പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ജോലി തേടുന്നവരില്‍ ഒരേ അടിസ്ഥാന യോഗ്യത ആവശ്യമായ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ നടത്തുന്ന വെവ്വേറെ പരീക്ഷകള്‍ എഴുതേണ്ടി വരുന്നത് ഒഴിവാക്കാനും വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ഫീസ് നല്‍കുന്നതും ഒന്നിലേറെ പരീക്ഷകള്‍ എഴുതാനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഒഴിവാക്കാനായി പൊതുയോഗ്യതാ പരീക്ഷ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

2020 ഓഗസ്റ്റ് 19നാണ് കേന്ദ്രമന്ത്രിസഭ എന്‍ആര്‍എയ്ക്ക് അനുമതി നല്‍കിയത്. ഏജന്‍സി നടത്താന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ പൊതുപരീക്ഷയ്ക്കായി (സിഇടി) കരിക്കുലവും പദ്ധതിയും തയ്യാറാക്കി നല്‍കാന്‍ വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് 2022ല്‍ രാജ്യസഭയെ അറിയിച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ് സി), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ‍്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) എന്നീ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതും അവരുടെ പട്ടിക തയ്യാറാക്കുതും സിഇടി വഴി ആയിരിക്കുമെന്നും അറിയിച്ചിരുന്നു. ആദ്യ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,517.57 കോടിയും അനുവദിച്ചിരുന്നു. 

ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രാഥമിക യോഗ്യത പരീക്ഷയായാണ് സിഇടി നടത്താന്‍ ഉദ്ദേശിച്ചത്. ഇതിലെ മാര്‍ക്ക് അനുസരിച്ചായിരിക്കും മറ്റ് ഏജന്‍സികള്‍ നടത്തുന്ന മറ്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകുന്നത്. ആ പരീക്ഷകളായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് പ്രക്രിയ. സിഇടി മാര്‍ക്കിന്റെ കാലാവധി മൂന്ന് വര്‍ഷമായതിനാല്‍ മറ്റ് ഏജന്‍സികളുടെ പരീക്ഷ പലവട്ടം എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. ഇക്കാലയളവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരെ നിയമനത്തിന് പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് വലിയ അനുഗ്രഹമായി മാറുമെന്നയിരുന്നു പ്രഖ്യാപനമെങ്കിലും എന്‍ആര്‍എ ഒരു പരീക്ഷ പോലും നടത്തിയില്ല. 

ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ 12 ഭാഷകളിലായിരിക്കും പരീക്ഷ എന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഭരണഘടനയുടെ ഏട്ടാം ഷെഡ്യൂളില്‍പ്പെടുന്ന എല്ലാ ഭാഷകളിലും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. അതല്ലാതെ മറ്റൊരു നടപടിക്രമവും മുന്നോട്ട് പോയില്ല. ഇക്കൊല്ലം നീറ്റ്, നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ക്രമക്കേട് തടയല്‍ നിയമം നടപ്പാക്കിയതോടെയാണ് എന്‍ആര്‍എ വീണ്ടും ചര്‍ച്ചയായത്. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള നിയമാവലി, മാനദണ്ഡങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പോലും ഏജന്‍സി ഇതുവരെ തയ്യാറാക്കിയിട്ടില്ല. 

Eng­lish Sum­ma­ry: Even after four years, the Cen­tral Recruit­ment Agency has not con­duct­ed a sin­gle exam
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.