26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 5, 2024
March 31, 2024
March 21, 2024
March 6, 2024
March 5, 2024
February 8, 2024
January 31, 2024
December 10, 2023
December 7, 2023
December 7, 2023

നാടിന്‍റെ വികസനത്തിനായി എല്ലാവരും ഒരുമയോടെ നില്‍ക്കണം : മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 21, 2023 3:34 pm

നാടിന്റെ വികസനകാര്യങ്ങളിൽ എല്ലാവരും ഒപ്പം നിൽക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നാടിനോട്‌ പ്രതിബദ്ധത ഉണ്ടാകണം. പ്രതിപക്ഷം വികസന സംഗമത്തിൽനിന്ന്‌ വിട്ടുനിന്നത്‌ ശരിയായില്ല. ആരേയും അകറ്റുന്ന സമീപനം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനായിരത്തോളം സംരംഭകർ പങ്കെടുക്കുന്ന സംരംഭക മഹാസംഗമം കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.വ്യവസായ രംഗത്ത്‌ കേരളം രാജ്യത്തിനാകെ മാതൃകയാണ്‌. സംരംഭകത്വ സംഗമം ചിലരുടെ കുപ്രചരണങ്ങൾക്കുള്ള മറുപടിയാണ്‌. നമ്മുടെ നാട്‌ കൂടുതൽ അഭിവൃദ്ധിയിലേക്ക്‌ കുതിക്കണം. ഈ പരിപാടിയിൽനിന്ന്‌ ആരേയും മാറ്റിനിർത്താനുള്ള ഒരാലോചനയും ഉണ്ടായിട്ടില്ല. പക്ഷേ നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാനാകുന്നില്ല. ഇത്‌ നമ്മുടെ നാടിന്റെ ഒരു ദൗർഭാഗ്യകരമായ അവസ്ഥയാണ്‌.

നമ്മുടെ സാംസ്‌കാരിക ഔന്നത്യം പൊതുവേ എല്ലാവരും അംഗീകരിക്കുന്നതാണ്‌.പക്ഷേ ഇത്തരം കാര്യങ്ങളിൽ നമ്മളിൽ ചിലർ സ്വീകരിക്കുന്ന സമീപനം അംഗീകരിക്കാനാകുന്നതല്ല. നാടിന്റെ വികസനത്തിന്‌ നമ്മളെല്ലാവരും മറ്റ്‌ ഭേദ ചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട്‌ ഒന്നിച്ചു നിൽക്കേണ്ടതാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത്‌ സാധാരണയാണ്‌. കക്ഷി അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാകും. അത്‌ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ച്‌ അണിനിരക്കാൻ കഴിയണം. അതിനുള്ള ഹൃദയവിശാലത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Every­one should stand togeth­er for the devel­op­ment of the coun­try: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.