മാനന്തവാടി ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി.എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മൈസൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ യാത്രചെയ്തിരുന്ന തൃശ്ശൂർ ജില്ലയിൽ താമസിക്കുന്ന നമ്പൂകുളം വീട്ടിൽ സുനിൽകുമാർ മകൻ അനു ലാൽ 30 വയസ്സ് എന്നയാളിൽ നിന്നും പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയേയും തൊണ്ടിമുതലും ജി എസ് ടി വകുപ്പിന് കൈമാറി.
ENGLISH SUMMARY:Excise officials seize gold jewellery worth Rs 1.5 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.