1 May 2024, Wednesday

Related news

April 28, 2024
April 25, 2024
April 23, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 15, 2024

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; 19കാരന്‍ അറസ്റ്റില്‍

Janayugom Webdesk
ഹൈദരാബാദ്
April 14, 2022 5:27 pm

വിശാഖപട്ടണത്തു നിന്ന് സെക്കന്തരാബാദിലേക്ക് വരുന്ന ട്രെയിനില്‍ ബോംബുണ്ടെന്ന് വ്യാജ വിവരം നല്‍കിയ 19കാരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. തോറി കാര്‍ത്തിക് എന്നയാളാണ് പിടിയിലായത്.

റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 13ന് 100ല്‍ വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചതായി ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകള്‍ റെയില്‍വേ പൊലീസ് തടഞ്ഞു.

കാസിപേട്ടിലെ എല്‍ടിടി ട്രെയിനും കൊണാര്‍ക്ക് എക്സ്പ്രസുമാണ് തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാര്‍ത്തിക് കുറ്റം സമ്മതിച്ചു.

ഇത്തരമൊരു വ്യാജ വാര്‍ത്ത നല്‍കിയാല്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് ഫോണ്‍കോള്‍ ചെയ്തതെന്ന് കാര്‍ത്തിക് പറഞ്ഞു. തുടര്‍ നിയമനടപടികള്‍ക്കായി സര്‍ക്കാര്‍ ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി.

Eng­lish summary;Fake bomb threat on train; 19-year-old arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.