26 April 2024, Friday

വ്യാജ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ: അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
തിരുവനന്തപുരം
July 29, 2022 8:46 pm

കോഴിക്കോട് ജില്ലയിലെ ബാലുശേരി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണത്തിന് റവന്യു മന്ത്രി കെ രാജന്‍ ഉത്തരവിട്ടു. ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചു നൽകുന്നതിന് വില്ലേജ് ഓഫീസിനു സമാന്തരമായി ഒരു തട്ടിപ്പുസംഘം പ്രവർത്തിക്കുന്നു എന്നായിരുന്നു വാര്‍ത്ത.

ഇതേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിഷയം അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Eng­lish summary;Fake online cer­tifi­cates: Probe ordered

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.