27 April 2024, Saturday

Related news

April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 18, 2024
March 17, 2024

കുടുംബപ്രശ്നം: പിതാവ് മകളെ കഴുത്തറുത്തശേഷം തീകൊളുത്തി കൊ ലപ്പെടുത്തി

Janayugom Webdesk
ജയ്പൂർ
November 29, 2023 12:56 pm

കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി രാജസ്ഥാനില്‍ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. പാലി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.

പ്രതി ശിവ്ലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബത്തില്‍ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിര്‍മ്മ. ഇവിടെവെച്ച് പിതാവിനെ കണ്ടു. മൂത്ത മകളെയും അനുജത്തിയെയും മേഘ്വാള്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി. പകുതി വഴിയില്‍ ഇളയ മകളോട് കാത്തിരിക്കാന്‍ പറഞ്ഞതിന് ശേഷം, മേഘ്വാള്‍ നിര്‍മ്മയോടൊപ്പം ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോവുകയായിരുന്നു.

ഇവിടെവച്ച് മേഘ്വാള്‍ മകളുടെ കഴുത്തറുത്ത ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ശേഷം ഇളയ മകളുടെ അടുത്തേക്ക് മടങ്ങിയെത്തി. മേഘ്വാളിന്റെ കൈയില്‍ രക്തം കണ്ടതോടെ യുവതി നിലവിളിച്ചു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലില്‍ ഗ്രാമവാസികള്‍ നിര്‍മ്മയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Fam­i­ly prob­lem: Father ki lled his daugh­ter by slit­ting her throat and set­ting her on fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.