26 April 2024, Friday

വാഗ്ദാന ലംഘനത്തിനെതിരെ ട്രാക്ടര്‍ റാലിയുമായി യുപിയിലെ കര്‍ഷകര്‍

Janayugom Webdesk
ലഖ്നൗ
January 7, 2022 8:51 pm

കേന്ദ്ര ‑സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനത്തിനെതിരെ ട്രാക്ടര്‍ റാലിയുമായി യുപിയിലെ കര്‍ഷകര്‍. റിപ്പബ്ലിക്ദിനത്തില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ അണിനിരത്തി മാര്‍ച്ച് നടത്താനാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ കര്‍ഷക സംഘടകളുടെ തീരുമാനം. കുറഞ്ഞ താങ്ങുവില നടപ്പിലാക്കുന്നതിനുള്ള സമിതി ഉടന്‍ രൂപീകരിക്കുക, കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ഭാരതീയ കിസാന്‍ യൂണിയനാ (ബികെയു) ണ് റാലി തീരുമാനിച്ചിരിക്കുന്നതെങ്കിലും അടുത്തു ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. 

പല ഭാഗങ്ങളിലും കര്‍ഷകരും യുവാക്കളും ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് തൊട്ടടുത്ത നഗരത്തിലേയ്ക്കാണ് മാര്‍ച്ച് നടത്തുക. സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായി ഒരു മാസമായെങ്കിലും കുറ‍ഞ്ഞ താങ്ങുവില നിര്‍ണയം സംബന്ധിച്ച സമിതി രൂപീകരിക്കുന്നതില്‍ കേന്ദ്രം അലംഭാവം കാട്ടുകയാണ്. രണ്ടാമതായി കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനിറങ്ങുവാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. 

ENGLISH SUMMARY:Farmers in UP with trac­tor ral­ly against breach of promise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.