26 April 2024, Friday

Related news

January 9, 2024
July 30, 2023
March 9, 2023
December 13, 2022
December 4, 2022
November 5, 2022
October 21, 2022
June 8, 2022
May 19, 2022
April 23, 2022

ഇന്തോനേഷ്യയിലെ ടാഗെറാങ് ജയിലില്‍ വൻ തീപിടുത്തം : 40 തടവുകാര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ജക്കാർത്ത
September 8, 2021 1:01 pm

ഇന്തോനേഷ്യയില്‍ ജയിലിലുണ്ടായ അ​ഗ്നിബാധയെ തുടർന്ന് 40 തടവുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച് പുലർച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് ജയിലിൽ തീപിടുത്തമുണ്ടായതെന്ന് ജയില്‍ അധികൃതർ അറിയിച്ചു. ബൻടെൻ പ്രവിശ്യയിലെ ടാഗെറാങ് ജയിലിലാണ് തീപിടിത്തമുണ്ടായത്. ജയിലിലെ സി ബ്ലോക്കിലാണ് അ​ഗ്നിബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

 


ഇതുകൂടി വായിക്കുക:പാക് വിരുദ്ധ പ്രക്ഷോഭത്തിനുനേരെ താലിബാന്‍ വെടിവയ്പ്


 

തീ നിയന്ത്രണ വിധേയമായതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജയിൽ വക്താവ് റിക അപ്രിയാൻടി അറിയിച്ചു. തീപിടിത്തമുണ്ടായ ബ്ലോക്കിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് പാർപ്പിച്ചിരുന്നത്. 122 പേരെയാണ് ഈ ബ്ലോക്കിൽ താമസിപ്പിക്കാൻ സാധിക്കുന്നത്. എന്നാൽ സംഭവ സമയത്ത് സി ബ്ലോക്കിൽ എത്ര പേരാണ് ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങൾ അധിക‍ൃതർ വ്യക്തമാക്കിയിട്ടില്ല.

Eng­lish sum­ma­ry: fire breaks out at Tagoreng prison in Indone­sia: 40 pris­on­ers killed

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.