26 April 2024, Friday

തിരുവനന്തപുരത്ത് വനത്തില്‍ തീപിടിത്തം: അഞ്ച് ഏക്കറോളം വനഭൂമി അഗ്നിക്കിരയായി, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 2, 2022 2:16 pm

തിരുവനന്തപുരത്ത് പാ​ലോ​ട് വനത്തിനുള്ളില്‍ കാട്ടുതീ പടര്‍ന്നു. പെ​രി​ങ്ങ​മ​ല ഫോ​റ​സ്റ്റ് സെ​ക്ഷ​നി​നുള്ളിലാണ് കാ​ട്ടു​തീ പ​ട​രു​ന്നത്. മ​ങ്ക​യം വെ​ങ്കി​ട്ട​മൂ​ട് ഭാ​ഗ​ത്ത് അ​ഞ്ച് ഏ​ക്ക​ർ വ​ന​ഭൂ​മി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചിരുന്നു. പി​ന്നീ​ട് രാ​ത്രി​യി​ൽ ഇ​തേ​പ്ര​ദേ​ശ​ത്ത് വീ​ണ്ടും തീ​പ​ട​രു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത് കാ​റ്റ് വീ​ശി​യ​ത് തീ ​വേ​ഗ​ത്തി​ൽ പ​ട​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പാ​ലോ​ട് റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. വ​ലി​യ മ​ര​ങ്ങ​ൾ ക​ത്തു​ന്ന രീ​തി​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ട്ടി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും തീ​യ​ണ​യ്ക്കാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഡി​എ​ഫ്ഒ സ്ഥലത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Five acres of for­est land on fire

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.