കഴിഞ്ഞദിവസം റദ്ദാക്കിയ അമേരിക്കയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. യുഎസ് അതോറിറ്റിയുടെ അനുമതിയെ തുടർന്നാണ് എയർ ഇന്ത്യ ഇന്നലെ മുതൽ ബി 777 വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചത്. ഇതനുസരിച്ച് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച രാവിലെ പുറപ്പെട്ടു. ചിക്കാഗോയിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
5ജി മൊബൈൽ സേവനങ്ങളുടെ വിപുലീകരണം നടക്കുന്നതിനാൽ ഉണ്ടാകാവുന്ന സാങ്കേതിക തടസങ്ങളെ കുറിച്ച് വ്യോമയാന മേഖലയിലെ വിദഗ്‍ധർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് യുഎസിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യയുൾപ്പെടെ റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
english summary;Flights to the United States have resumed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.