26 April 2024, Friday

Related news

January 16, 2024
November 24, 2023
November 10, 2023
October 2, 2023
September 11, 2023
August 7, 2023
May 28, 2023
April 8, 2023
April 1, 2023
January 29, 2023

ജീവനക്കാരില്ല; ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വൈകി

Janayugom Webdesk
July 3, 2022 9:36 pm

ജീവനക്കാരില്ലാത്തതിനാല്‍ ഇന്‍‍ഡിഗോ വിമാനത്തിന്റെ 55 ശതമാനം ആഭ്യന്തര സര്‍വീസുകളും വൈകി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദീകരണം തേടി. നിരവധി ജീവനക്കാര്‍ ചികിത്സാ അവധിയിലായതാണ് വിമാന സര്‍വീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം രണ്ടു തവണ വേതനം കുറച്ചതില്‍ ജീവനക്കാര്‍ അസന്തുഷ്ടരാണെന്നും എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ രണ്ടാം ഘട്ട റിക്രൂട്ട്മെന്റ് ഇന്നായിരുന്നു. 

ഇന്‍‍ഡിഗോ വിമാനത്തിന്റെ 45.2 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ കൃത്യസമയത്ത് പറന്നതെന്ന് വ്യോമായാനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. എയര്‍ ഇന്ത്യ 77.1, സ്പെയ്സ്ജെറ്റ് 80.4, വിസ്താര 86.3, ഗോ ഫസ്റ്റ് 88, എയര്‍ ഏഷ്യ ഇന്ത്യ 92.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് മറ്റ് കമ്പനികളുടെ ഇന്നലത്തെ കണക്ക്. 

Eng­lish Summary:No employ­ees; Indi­Go flights delayed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.