മുന്‍ കരസേനാ മേധാവിയും പഞ്ചാബ് ഗവര്‍ണറുമായിരുന്ന ജനറല്‍ എസ് എഫ് റോഡ്രിഗസ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 88 വയസായിരുന്നു. ജനറലിന്റെ നിര്യാണത്തില്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ അനുശോചന രേഖപ്പെടുത്തി.
2004–2010ലാണ് എസ് എഫ് റോഡ്രിഗസ് പഞ്ചാബ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. 40 വര്‍ഷത്തെ സൈനിക ജീവിതത്തിന് പുറമേ ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡില്‍ രണ്ട് തവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കല്‍ കാലത്തിന് ശേഷം ഒട്ടേറെ സാമൂഹിക, സാഹിത്യ രംഗ പ്രവര്‍ത്തനങ്ങളിലും ജനറല്‍ റോഡ്രിഗസ് ഏര്‍പ്പെട്ടിരുന്നു.
english summary;Former Army Chief General SF Rodriguez passed away
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.