3 May 2024, Friday

എഐടിയുസി സ്ഥാപക ദിനചാരണവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും നടത്തി

Janayugom Webdesk
തിരുവനന്തപുരം
October 31, 2021 9:50 pm

എഐടിയുസി 101-ാം സ്ഥാപക ദിനവും എഐടിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ രണ്ടാം ചരമവാർഷിക ദിനവും സംസ്ഥാനവ്യാപകമായി സമുചിതമായി ആചരിച്ചു. 

എഐടിയുസി സംസ്ഥാന ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് അധ്യക്ഷത വഹിച്ചു. എംജി രാഹുൽ, പി വിജയമ്മ, സോളമൻ വെട്ടുകാട്, മീനാങ്കല്‍ കുമാര്‍ എന്നിവർ പ്രസംഗിച്ചു. വയനാട് ബത്തേരിയില്‍നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്തു. 

പ്രഭാതഭേരി, പതാക ഉയർത്തൽ, ഓഫീസുകൾ അലങ്കരിക്കൽ, അനുസ്മരണ യോഗങ്ങൾ, പൊതുയോഗങ്ങൾ, ടി വി തോമസിന്റെ ജീവചരിത്രം ഉൾപ്പെടെ പുസ്തകം ലഘുലേഖ വിൽപ്പന തുടങ്ങി വിവിധ പരിപാടികളോടെയായിരുന്നു എഐടിയുസി ദിനാചരണം.
eng­lish summary;Founder of AITUC And dai­ly rou­tine Guru­das Das Gup­ta Remem­brance was also held
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.