14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
October 10, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 2, 2024
October 1, 2024
September 30, 2024

സ്‌ഫോടകവസ്തുക്കളുമായി നാലുപേരെ പിടികൂടി

Janayugom Webdesk
കര്‍ണല്‍
May 5, 2022 10:23 pm

ഹരിയാനയിലെ കര്‍ണാലില്‍ നാല് പേരെ സ്‌ഫോടകവസ്തുക്കള്‍ സഹിതം പൊലിസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ ഗുര്‍പീത്, അമന്‍ദീപ്, പര്‍മിന്ദര്‍, ഭുപിന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഖലിസ്ഥാന്‍ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ഒരു പിസ്റ്റള്‍, 31 വെടിയുണ്ടകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് പാത്രങ്ങള്‍, 1.3 ലക്ഷം രൂപ എന്നിവ ഇവരില്‍ നിന്ന് കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയില്ല.

തെലങ്കാനയില്‍ എത്തിക്കുന്നതിനുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫിറോസ്പൂരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിവഴി ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. ഹര്‍വിന്ദര്‍ സിങ്ങെന്നയാളാണ് ഇതിനുപിന്നിലെന്നും പൊലീസ് പറയുന്നു.

Eng­lish summary;Four peo­ple were arrest­ed with explosives

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.