5 May 2024, Sunday

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അങ്കമാലി സ്വദേശിനിക്ക് നഷ്ടമായത് ഏഴ് ലക്ഷത്തോളം രൂപ

Janayugom Webdesk
കൊച്ചി
August 14, 2023 9:06 am

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ചതായി പരാതി. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം. അങ്കമാലി പീച്ചാനിക്കാട് സ്വദേശി ബിൻസി അവറാച്ചന്‍ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. 

യുകെയിൽ ഹൗസ് കീപ്പർ / മാനേജർ തസ്തികയിൽ ഒഴിവുള്ളതായി ഇ മെയിലിൽ വന്ന അറിയിപ്പിന് മറുപടി അയച്ചപ്പോൾ ഡോ. പെഡ്രോ പീറ്റർ, ജെയിംസ് ഡൗഗ്ലസ് എന്നിവരുടെ വിലാസങ്ങളിൽ നിന്നും വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോലിയുടെ വിസയുടെയും മറ്റു ആവശ്യങ്ങൾക്കുമായി ആവശ്യപ്പെട്ടത് പ്രകാരം അവർ അറിയിച്ച എസ് ബി ഐ യുടെ ഡൽഹി, ബറേലി ബ്രാഞ്ചുകളിലേക്ക് പല പേരുകളിലുള്ള അക്കൗണ്ടുകളിലേക്ക് പല തവണകളായി 6,70, 752 രൂപ അയക്കുകയായിരുന്നു. 2014 ൽ ആയിരുന്നു സംഭവം. കുറെ നാളത്തേക്ക് ജോലി ഉടൻ ശരിയാകും എന്ന വാഗ്ദാനം നൽകിക്കൊണ്ടിരുന്നു. പിന്നീട് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഇതേതുടർന്ന് അങ്കമാലി പൊലീസിൽ പരാതി നൽകുകയും ഡൽഹിയിൽ എംബസിയിൽ നേരിട്ട് അന്വേഷിക്കുകയും ചെയ്തു. എന്നാൽ യാതൊരു വിവരവും ലഭിച്ചില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് വിവരങ്ങൾ ഒന്നും ലഭ്യമായില്ലെന്ന് പറഞ്ഞ് പൊലീസും കയ്യൊഴിഞ്ഞു. ഇതേതുടർന്ന് ലക്ഷങ്ങളുടെ ബാധ്യതയിൽ കഴിയുകയാണ് ഇവർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പ്രവാസികാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുവാനുള്ള ഒരുക്കത്തിലാണ്. 

Eng­lish Sum­ma­ry: Fraud by offer­ing for­eign jobs; 6 lakh rupees was lost to the native of Angamali

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.