September 22, 2023 Friday

Related news

September 21, 2023
September 21, 2023
September 20, 2023
September 19, 2023
September 19, 2023
September 17, 2023
September 16, 2023
September 16, 2023
September 15, 2023
September 14, 2023

ഭാവികേരളം- ചിന്തയിലും പ്രവൃത്തിയിലും മാറ്റം അനിവാര്യം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വജ്രജൂബിലി സംസ്ഥാനസമ്മേളനം നാളെ സമാപിക്കും
Janayugom Webdesk
തൃശൂർ
May 27, 2023 6:22 pm

പഞ്ചായത്ത് കമ്മിറ്റികൾ മുതൽ ഐക്യരാഷ്ട്രസംഘടനാ വേദികളിൽ വരെ ചർച്ചചെയ്യുന്ന നവകേരളസൃഷ്ടി യാഥാർത്ഥ്യമാകണമെങ്കിൽ മുഴുവൻ ജീവിതരംഗങ്ങളിലെയും നിലവിലുള്ള ചിന്തയിലും പ്രവൃത്തിയിലും മാറ്റം അനിവാര്യമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പ്രത്യേകമായി ചേർന്ന നവകേരളസമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനപ്രതിനിധികൾക്ക് പുറമെ പ്രത്യേകമായി ക്ഷണിക്കപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുത്തു. 13 വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചചെയ്തു. കൃഷി, ഭൂ-ജലപരിപാലനം, ആരോഗ്യം, മാലിന്യസംസ്കരണം, വിദ്യാഭ്യാസം, ജന്റർ അവബോധം, പശ്ചാത്തലസൌകര്യവും കാലാവസ്ഥാമാറ്റവും, സാമൂഹികസുരക്ഷ – (കടലോരം, മലയോരം, ധനകാര്യം) ശാസ്ത്രബോധപ്രചാരണം, അധികാരവികേന്ദ്രീ കരണം, തൊഴിൽ, സാങ്കേതികവിദ്യ‑ഡിജിറ്റൽ അസമത്വങ്ങൾ, വ്യവസായം എന്നീ മേഖലകളിലാണ് ചർച്ച നടന്നത്.

കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതോടൊപ്പം അഭ്യന്തരദൌർബല്യങ്ങൾ പരിഹരിക്കുകയും പുതിയ നേട്ടങ്ങൾക്കായി പരിശ്രമിക്കുകയും വേണം. ശാസ്ത്രബോധം സാമൂഹ്യബോധമായി മാറ്റിക്കൊണ്ടുമാത്രമേ നവകേരളം സാധ്യമാകൂ. ശാസ്ത്രനേട്ടങ്ങളെ ജനകീയമാക്കുകയും അറിവിനെ സാർവത്രികമാക്കുകയും ശാസ്ത്രത്തിന്റെ രീതി ജനങ്ങളുടെ ജീവിതചര്യയാക്കുകയും ചെയ്യേണ്ടത് നല്ലൊരു നാളെയെ ഉറപ്പിക്കാനുള്ള മുന്നുപാധിയാണെന്ന് പരിഷത്ത് സമ്മേളനം അഭിപ്രായപ്പെട്ടു.
പരിഷത്ത് പ്രസിഡന്റ് ബി രമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, എം ദിവാകരൻ എന്നിവർ സംസാരിച്ചു. സമ്മേളനവേദിയിൽ രണ്ട് പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. പി രമേഷ്കുമാർ എഡിറ്റുചെയ്ത ‘നവകേരളവും പൊതുവിദ്യാഭ്യാസവും’ എന്ന പുസ്തകം മുൻ രാജ്യസഭാംഗം സി പി നാരായണൻ സ്മിത മേലേടത്തിന് നൽകി പ്രകാശനം ചെയ്തു. എ വിജയരാഘവൻ വിവർത്തനം ചെയ്ത ‘തൊട്ടിലിൽ ഒരു കുഞ്ഞുശാസ്ത്രജ്ഞ’ എന്ന പുസ്തകം പ്രൊഫ.ആർ വി ജി മേനോൻ ഡോ.എസ് മിഥുന് നൽകി പ്രകാശനം ചെയ്തു.

പി ടി ഭാസ്കരപ്പണിക്കർ അനുസ്മരണസമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ , ‘വിശ്വാസം, ശാസ്ത്രം, സമൂഹം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. പരിഷത്ത് വൈസ് പ്രസിഡന്റ് ടി ലിസി അധ്യക്ഷത വഹിച്ചു. പ്രൊഫ.പി ആർ മാധവപ്പണിക്കർ, വി മനോജ്കുമാർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം ചർച്ചചെയ്ത് അംഗീകരിച്ചു. ഉന്നത വിദ്യാഭാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വജ്രജൂബിലി സമ്മേളനം നാളെ സമാപിക്കും. പരിഷത്തിന്റെ സിൽവർലൈൻ പഠനറിപ്പോർട്ട് സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

Eng­lish Summary;Future Ker­ala- Change in think­ing and action is essen­tial: Ker­ala Shas­tra Sahitya Parishad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.