5 May 2024, Sunday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

Janayugom Webdesk
August 23, 2021 9:02 am

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.

അഫ്​ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ജീവനും ജീവിതത്തിനും വേണ്ടി നിരവധി അഫ്​ഗാൻ പൗരന്മാരും അഫ്​ഗാനിൽ കുടുങ്ങിയ വിദേശ പൗരന്മാരും പരക്കം പായുകയാണ്. അഫ്​ഗാൻ വിടാൻ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്​ഗാൻ അഭയാർത്ഥികളെ സ്വീകരിക്കാൻ സന്നധരായി രം​ഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
eng­lish summary;g7 against taliban
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.