24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 19, 2023
October 8, 2023
October 7, 2023
October 4, 2023
October 3, 2023
October 3, 2023
October 3, 2023
October 2, 2023
October 2, 2023
October 1, 2023

അശ്വാഭ്യാസത്തില്‍  സ്വര്‍ണത്തിളക്കം; 12 മെഡലുമായി ഇന്ത്യ ആറാമത് 

Janayugom Webdesk
ഹാങ്ഷു
September 26, 2023 10:49 pm

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് നേട്ടം. ഡ്രസ്സേജ് ഇനത്തില്‍ ഹൃദയ് ഛേദ, അനുഷ് അഗര്‍വാസ. സുദിപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യയുടെ നേട്ടം ഒരു സ്വര്‍ണത്തിലും ഒരു വെള്ളിയിലും ഒരു വെങ്കലത്തിലും ഒതുങ്ങി.

ഏഷ്യന്‍ ഗെയിംസിന്റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 209.205 പോയിന്റുകളോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈനയാണ് (204.882 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 204.852 പോയിന്റോടെ ഹോങ് കോങ്ങും ചൈനയും വെങ്കലം പങ്കിട്ടു.

സെയിലിങ് വനിതകളുടെ ഡിൻഗി 4 വിഭാഗത്തില്‍ നേഹ താക്കൂര്‍ ഇന്ത്യയ്ക്കായി വെള്ളി നേടി. സെയിലിങ് പുരുഷ വിഭാഗത്തില്‍ ഇബാദ് അലി വെങ്കലം സ്വന്തമാക്കി. നിലവില്‍ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആതിഥേയരായ ചൈന 53 സ്വര്‍ണമടക്കം 95 മെഡലുകളുമായി ബഹുദൂരം മുന്നിലാണ്.

Eng­lish Sum­ma­ry; Gold glit­ter in horse­man­ship; India is sixth with 12 medals

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.