18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 13, 2025
April 11, 2025
April 11, 2025
April 10, 2025
April 8, 2025
April 8, 2025
March 21, 2025
May 29, 2024
April 14, 2024

ഗോൾഡൻ ഡക്ക് .… പോഗോ… പോപ്പപ്പ് .… വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവമായി

Janayugom Webdesk
കോഴിക്കോട്
April 6, 2022 8:02 pm

കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം ഏറെ പ്രതീക്ഷകളോടെ വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവമായി. കഴിഞ്ഞ വർഷം കോവിഡിൽ പെട്ട് പൊലിമ കുറഞ്ഞു പോയ വിഷു പതിന്മടങ്ങ് ആഘോഷമാക്കിയാണ് ഇത്തവണ വിപണി ഒരുക്കിയിരിക്കുന്നത്. ശബ്ദത്തേക്കാൾ വർണവിസ്മയം തീർക്കുന്ന വ്യത്യസ്തയിനം ഹരിത പടക്കങ്ങളാണ് വിപണി കൈയടക്കിയിരിക്കുന്നത്.

 

കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഗോൾഡൻ ഡക്ക്,പോഗോ,പോപ്പപ്പ്,ഇന്ത്യൻ ഡിലൈറ്റ്,ഡ്രോൺ,തുടങ്ങി നിരവധി ഫാൻസി ഇനങ്ങൾ ആണ്‌ ഉള്ളത്. ഗോൾഡൻ ഡക്ക്, കളർ ഫാന്റസി, സെവൻ ഷോട്ട്സ് തുടങ്ങി പുതിയ ഇനങ്ങളും വിപണി കയ്യടക്കി കഴിഞ്ഞു. കൂടാതെ 400 രൂപ മുതൽ 2000 രൂപ വരെ നാൽപ്പതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളും ഇത്തവണ വിപണിയിലുണ്ട്.

 

മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, ചക്രം, കയർ, തുടങ്ങിയവ പതിവു താരങ്ങളും ഒപ്പമുണ്ട്. കോമ്പല ആയിരം എണ്ണത്തി​ന്റെ മാലക്ക് 190 രൂപയിലാണ് തുടക്കം. കമ്പിത്തിരി 10 മുതൽ 100 വരെയാണ് വില. പൂക്കുറ്റി 40 മുതൽ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതൽ 20 രൂപ വരെയുമാണ് വില. കോഴിക്കോട് പുതിയങ്ങാടി കോയറോഡ് കേന്ദ്രീകരിച്ചാണ് വിപണി സജീവമായതെങ്കിലും മറ്റുഭാഗങ്ങളിലും പടക്ക കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിപണിയിലെ പ്രതികരണം എങ്ങനെ ഉണ്ടാകുമെന്ന് അറിയാത്തതിനാൽ ഇത്തവണ വിലയിൽ കാര്യമായ വ്യത്യാസമില്ലെന്നും കച്ചവടക്കാർ പറയുന്നു.

Eng­lish Sum­ma­ry: Gold­en Duck .… Pogo … Pop­up .… Fire­works mar­ket is active to wel­come Vishu

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.