22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022

വാക്സിനെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളുമായി സര്‍ക്കാര്‍

Janayugom Webdesk
പട്ന
November 27, 2021 11:49 am

വാക്സിനെടുക്കുന്നവര്‍ക്ക് വിലമതിക്കുന്ന സമ്മാനങ്ങളുമായി ബിഹാര്‍ സര്‍ക്കാര്‍. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെയാണ് വാക്സിനെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ടിവി , റഫ്രിജറേറ്റര്‍ എന്നീ സമ്മാനങ്ങളാണ് വാക്സിനെടുക്കുന്നവരെ കാത്തിരിക്കുന്നത്. ബിഹാര്‍ ആരോഗ്യ മന്ത്രി മംഗല്‍‍ പാണ്ടെയാണ് ഈ വിവരം അറിയിച്ചത്.

സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനൊരു സംരംഭവുമായി ബിഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഓരോ ബ്ലോക്കുകളിലും ഒരാൾക്ക് ബമ്പർ സമ്മാനത്തിന് അർഹതയുണ്ടാകുമെന്നും 10 പേർക്ക് ഡിസംബർ 31 വരെ ആഴ്ചതോറും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുമെന്നും പാണ്ടെ കൂട്ടിച്ചേർത്തു. ബിഹാറില്‍ രണ്ടാം ഡോസ് വാക്സിനേഷനില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

eng­lish sum­ma­ry; Gov­ern­ment with gifts for those who get vaccinated

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.