20 September 2024, Friday
KSFE Galaxy Chits Banner 2

ഊട്ടിയില്‍ കുതിരപ്പന്തയത്തിന് വന്‍ തയ്യാറെടുപ്പ്

Janayugom Webdesk
ഗൂഡല്ലൂര്‍
April 4, 2022 10:10 pm

ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന കുതിരപ്പന്തയത്തിനായി വന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഊട്ടി ബസ്സ്റ്റാന്റിന് മുന്നിലുള്ള വിശാലമായ മൈതാനിയിലാണ് പന്തയം നടക്കുന്നത്. നൂറ്റാണ്ട് പിന്നിട്ട കുതിരപ്പന്തയം എല്ലാ വര്‍ഷവും ഏപ്രില്‍ 14നാണ് ആരംഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് കാരണം  മത്സരം നടന്നെങ്കിലും സഞ്ചാരികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമില്ലായിരുന്നു. ഓണ്‍ലൈന്‍ വഴി കാണാന്‍ അവസരം നല്‍കിയിരുന്നു. പന്തയത്തില്‍ പങ്കെടുക്കാന്‍ മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, ഡല്‍ഹി, ബംഗലൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറില്‍പരം കുതിരകളാണ് എത്തുക. ഇപ്പോള്‍തന്നെ പ്രത്യേകം തയ്യാര്‍ ചെയ്ത വാഹനങ്ങളില്‍ കുതിരകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. കുതിരകള്‍ക്ക് രാവിലെയും വൈകുന്നേരവും പരിശീലനം നല്‍കുന്നുണ്ട്. കുതിരകള്‍ക്കും, ഉടമസ്ഥര്‍ക്കും താമസിക്കാനും ഭക്ഷണം മരുന്ന് മറ്റു കാര്യങ്ങള്‍ക്കെല്ലാം പ്രത്യേകം റൂമുകളും തയ്യാറാക്കിയിട്ടുണ്ട്. ഏപ്രില്‍ 14ന് തുടങ്ങുന്ന മത്സരം ജൂണ്‍ ആദ്യ ആഴ്ചയിലാണ് അവസാനിക്കുക. മത്സരം നേരില്‍ കാണാനും സ്‌ക്രീനില്‍ കാണാനും സൗകര്യമുണ്ട്.

Eng­lish Sum­ma­ry: Great prepa­ra­tion for the horse race in Ooty

You may this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.