27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 24, 2024
July 23, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടെന്ന് വിജയ് രൂപാണിയും, നിതിന്‍പട്ടേലും ബിജെപി നേതൃത്വത്തോട്

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2022 12:30 pm

ഗുജറാത്ത് നിയമസഭയിലേക്ക് അടുത്തമാസം നടക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ വിജയ് രൂപാണിയും, നിതിന്‍ പട്ടേലും മത്സരിക്കില്ലെന്ന് കഴിഞ്ഞരാത്രിയില്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭരണവിരദ്ധതയാണ് ഇരുവരേയും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ കാരണമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി, അതുപോലെ ഉപമുഖ്യമന്ത്രിയായിരുന്നു നിതിന്‍ പട്ടേല്‍. രൂപാണി മന്ത്രിസഭയിലെ മന്ത്രിമാരായിരായിരുന്ന ഭൂപേന്ദ്രസിംങ്ചുദാസമയും, പ്രദിപ് സിന്‍ഹ് ജഡോയും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

നാലും പേരും തങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സി ആര്‍ പട്ടേലിന് വെവ്വേറെ കത്തുകള്‍ അയച്ചിട്ടുണ്ടന്ന് പാര്‍ട്ടി വക്താവ് യമല്‍ വ്യാസ് പറയുന്നു. ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ അടങ്ങിയ പാര്‍ട്ടി കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേരുകയാണ് .

ഇത്തരമൊരു സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടെന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി പ്രര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയാണ് ബിജെപിയെന്നും, ഇപ്പോള്‍ പഞ്ചാബിന്‍റെ ചുമതലനല്‍കിയിരിക്കുകയാണെന്നും രൂപാണ് അഭിപ്രായപ്പെട്ടു. രജ്കോട്ട് വെസ്റ്റില്‍ നിന്നുള്ള സിറ്റിംങ് എംഎല്‍എയാണ് വിജയ് രൂപാണി

Eng­lish Summary:
Gujarat Assem­bly Elec­tions; Vijay Rupani and Nitin Patel told the BJP lead­er­ship not to con­sid­er them as candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.