8 May 2024, Wednesday

Related news

April 14, 2024
April 9, 2024
March 27, 2024
March 18, 2024
March 14, 2024
January 24, 2024
January 12, 2024
January 8, 2024
November 17, 2023
November 5, 2023

യുവ ഗൾഫ് വ്യവസായിയെ ബന്ദിയാക്കി കൊള്ള: മോഷണത്തിന് കാരണം മുന്‍വൈരാഗ്യം

Janayugom Webdesk
നിലമ്പൂർ
April 29, 2022 4:18 pm

യുവ ഗൾഫ് വ്യവ സായിയെ നിലമ്പൂരിൽ ബന്ദിയാക്കി പണവും ലാപ്പ്ടോപ്പും മൊബൈലും കൊള്ളയടിച്ച കേസിലെ മുഖ്യ പ്രതി ബത്തേരിയിലെ തങ്ങളകത്ത് അഷറഫ് നിലമ്പൂർ പൊലീസിന്റെ പിടിയിലായി. പ്രതിയുടെ ബത്തേരിയിലെ വീട്ടുവളപ്പിൽ നിന്നും കവർച്ച നടത്തിയ മോഷണമുതലുകൾക്കൊപ്പം അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.

നിലമ്പൂർ മുക്കട്ട സ്വദേശിയും യുവ വ്യവസായിയുമായ ഷൈബിൻ എന്ന 40 കാരനെയാണ് ഇക്കഴിഞ്ഞ 24ന് ഏഴംഗസംഘം ബന്ദിയാക്കി പണം കവർന്നത്. കേസിൽ 6 പേരെ കൂടി പിടികൂടാനുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. യുവ വ്യവസായി ഷൈബിൻ്റെ ഉടമസ്ഥതയിലുള്ള താമരശ്ശേരിയിലെ കമ്പനിയിലെ ജോലിക്കാരനായിരുന്നു ബത്തേരി കൈപഞ്ചേരി സ്വദേശി നൗഷാദ്. ഇയാളെ കമ്പനിയിലെ ജോലിയിൽ നിന്നും ഷൈബിൻ ഈയിടെ മാറ്റിനിർത്തിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് നൗഷാദിന്റെ ജ്യേഷ്ടനായ അഷറഫും, സഹോദരിയുടെ മകൻ സൈറസ് ഉൾപ്പെടെ, സുഹൃത്തുക്കളായ മറ്റു നാലു പേരും കൂടി 24ന് നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് ഷൈബിനെ ബന്ദിയാക്കി വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 7 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ടരലക്ഷം രൂപ വരുന്ന 4 മൊബൈൽ ഫോണും മൂന്നു ലാപ്ടോപ്പ് കളുമായി സംഘം കടന്നുകളഞ്ഞു. അക്രമണ സമയത്ത് ഷൈബിൻ ഒറ്റക്കായിരുന്നു വീട്ടിൽ. സംഭവ ശേഷം സുഹൃത്ത്ക്കളാണ് ഷൈബിനെ നിലമ്പൂർ ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ ഷൈബിന്റെ ബിസിനസിൽ സഹായികളായി പ്രവൃത്തിക്കുന്ന ചില ജീവനക്കാരും സുഹൃത്ത്ക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് എളുപ്പമാക്കിയത്. ലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ് പി സജു കെ എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം 27ന് പുലർച്ചെ ബത്തേരിയിലെത്തി. ബത്തേരി പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അഷ്റഫ് പിടിയിലായി കൃത്യത്തിൽ പങ്കെടുത്ത മറ്റു 6 പേരും ഇതിനകം രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂരിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിൽ കൊള്ളയടി ച്ച പണത്തിൽ നിന്നും അര ലക്ഷം രൂപ താൻ കൈപ്പറ്റിയതായി ഇയാൾ സമ്മതിച്ചു. ബാക്കി തുക നൗഷാദ് കൊണ്ട് പോയതായും നാല് മൊബൈൽ ഫോണുകൾ ബത്തേരിയിലെ തൻ്റെ വിട്ടിന് പിന്നിൽ കുഴിച്ചിട്ടതായും മൊഴി നൽകി. തുടർന്ന് പ്രതിയുമായി ബത്തേരിയിലെത്തിയ പൊലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി. കവർച്ച ചെയ്ത ഫോണുകൾ പ്ലാസ്സിക് കവറിൽ പൊതിഞ് ഭരണിയാലാക്കി മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തി. ഫോണുകൾ അടങ്ങിയ ഭരണിയുടെ സമീപത്തായി മറ്റൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.

മഹസ്സർ തയ്യാറാക്കി സ്പോടക വസ്തുക്കൾ ബത്തേരി പൊലീസിന് കൈമാറി. ഈ സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വ ത്തിൽ ബത്തേരി പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി, തെളിവെടുപ്പിന് ശേഷം പ്രതി അഷറഫിനെ നിലമ്പൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ഉർജ്ജിതമാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. നിലമ്പൂർ സിഐ പി വിഷ്ണു, എസ്ഐ മാരായ നവീൻ ഷാജ്, എം അസ്സൈനാർ, എഎസ്ഐമാരായ അൻവർ സാദത്ത്, റനി ഫിലിപ്പ്, സിപിഒമാരായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, ടി നിബിൻ ദാസ്, ജിയോ ജേക്കബ്, ബാബുരാജ്, സുമിത്ര എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Eng­lish Sum­ma­ry: Gulf busi­ness­man kid­napped and robbed: The motive behind the theft is animosity

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.