1 May 2024, Wednesday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

ഗ്യാൻവാപി കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

Janayugom Webdesk
ന്യൂഡൽഹി
May 19, 2022 4:05 pm

ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് വാരണാസി കോടതിയിൽ നടക്കുന്ന നടപടികൾ നിർത്തിവെക്കാനും സുപ്രീം കോടതി നിർദേശിച്ചു. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം, ഗ്യാൻവാപി പള്ളിയിലെ വീഡിയോ സർവേ റിപ്പോർട്ട് അഡ്വക്കറ്റ് കമ്മിഷണർ വാരണാസി കോടതിയിൽ സമർപ്പിച്ചു. വീഡിയോയും ചിത്രങ്ങളുമടങ്ങുന്ന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ മുസ്‍ലിംകൾക്ക് നമസ്കാരവും മതപരമായ അനുഷ്ഠാനങ്ങളും തടയരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പള്ളിയിൽ നടത്തിയ സർവേക്കിടയിൽ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന സ്ഥലം സംരക്ഷിക്കാനും ജില്ല മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Eng­lish summary;Gyanwapi case; The Supreme Court will con­sid­er it tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.