ഗ്യാന്‍വാപി കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹര്‍ജി തള്ളി. വിചാരണ തുടങ്ങുന്നതിന് മുമ്പ് എട്ടാഴ്ച സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിങ്ങള്‍ കോടതിയെ സമീപിച്ചത്.
29നാണ് അടുത്ത വിചാരണ. കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലെ എതിര്‍പ്പുകള്‍ അടുത്ത വിചാരണയ്ക്ക് മുമ്പായി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലാവധി നിര്‍ണയിക്കുന്നതിന് കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തണമെന്ന് ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയ്നാണ് ഹിന്ദു വിഭാഗത്തിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതൊരു ജലധാര മാത്രമാണെന്നാണ് മുസ്‌ലിം വിഭാഗക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തി ഇക്കാര്യം സ്ഥിരീകരിക്കണമെന്നും സ്വതന്ത്ര അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഹിന്ദു വിഭാഗം ഹര്‍ജിയില്‍ പറയുന്നു.
English Summary: Gyanwapi: Muslim petition rejected
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.