26 April 2024, Friday

Related news

April 19, 2024
April 15, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 13, 2024
February 5, 2024
February 1, 2024
January 27, 2024

സംസ്ഥാനത്ത് ഹാന്റ്-ഫൂട്ട്-മൗത്ത് ഡിസീസ്; ജാഗ്രതാ നിർദ്ദേശം

Janayugom Webdesk
July 10, 2022 12:16 pm

സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാന്റ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തക്കാളിപ്പനി എന്ന പേരിലും ഈ രോഗം അറിയപ്പെടാറുണ്ട്. രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നും ഒരു ജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആരും തന്നെ ഗുരുതാവസ്ഥയിൽ എത്തിയതായും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാൽ ഏറെ ശ്രദ്ധ വേണം.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികൾക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Hand-foot-mouth dis­ease in the state; Warning

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.