March 26, 2023 Sunday

Related news

February 24, 2023
February 2, 2023
January 20, 2023
January 12, 2023
October 11, 2022
April 28, 2022
March 7, 2022
March 5, 2022
February 24, 2022
February 1, 2022

യുവാക്കള്‍ക്ക് സ്ഥിരം തൊഴിൽ നൽകാതെ പീഡിപ്പിക്കുന്നത് സമൂഹത്തിനെ ദോഷകരമായി ബാധിക്കും: കെ പി രാജേന്ദ്രൻ

Janayugom Webdesk
പാലക്കാട്
February 2, 2023 6:41 pm

തൊഴിലും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ ജനപങ്കാളിത്തത്തോടെയുള്ള പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടത് തൊഴിലാളി വർഗ്ഗത്തിന്റെ ഉത്തരവാദിത്വമാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. എഐബിഎ സംസ്ഥാന നേതാക്കൾക്കായി മലമ്പുഴയിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിരം തൊഴിലും നിശ്ചിത വേതനവും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആണ് ഭരണവർഗവും തൊഴിലുടമകളും ചേർന്ന് രാജ്യത്ത് നടത്തുന്നതെന്നും ഇത് തൊഴിൽ അന്വേഷകരായ യുവജനങ്ങളുടെ ഭാവിയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുവാക്കള്‍ക്ക് സ്ഥിരം തൊഴിൽ നൽകാതെ പീഡിപ്പിക്കുന്നത് സമൂഹത്തിനെയും ദോഷകരമായി ബാധിക്കുമെന്നും ഇത്തരം തൊഴിലുടമകളുടെ പ്രവർത്തനങ്ങൾക്കെതിരെ തൊഴിലാളി സംഘടനകള്‍ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠന ക്യാമ്പിൽ ഡോ. വിപിൻ ചന്ദ്രൻ ക്ലാസ് എടുത്തു. വികസനം എന്നത് കേവലം സ്ഥാപനത്തിന്റെ മാത്രം വളർച്ചയല്ലെന്നും, ആരോഗ്യം-വിദ്യാഭ്യാസം- ജീവിതനിലവാരം തുടങ്ങിയ സാമൂഹ്യ ക്ഷേമ സൂചികകൾ കൂടി അതോടൊപ്പം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ ഐ ബി ഇ സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Harass­ment of youth with­out reg­u­lar employ­ment will harm soci­ety: KP Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.