കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ട്. കെ എസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെഎസ്ആർടിസി ബസിൽ വച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്. യുവതിയോട് മാപ്പ് പറയാൻ തയാറാണെന്ന് കണ്ടക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
english summary;Harassment on KSRTC bus; The transport minister said the conductor had fallen
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.