24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
January 11, 2025
September 19, 2024
August 28, 2024
July 7, 2024
May 6, 2024
January 18, 2024
November 29, 2023
October 7, 2023
October 4, 2023

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: നരസിംഹാനന്ദക്കെതിരെ രണ്ടാം എഫ്ഐആര്‍

Janayugom Webdesk
ഡെറാഡൂൺ
January 3, 2022 9:15 pm

ഹ​രി​ദ്വാ​റി​ലെ ധ​ർ​മ സ​ൻ​സ​ദ്​ സ​മ്മേ​ള​ന​ത്തി​ൽ മു​സ്​​ലിം​ങ്ങ​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ കേസിൽ യതി നരസിംഹാനന്ദ ഗിരി ഉൾപ്പെടെ 10 പേര്‍ക്കെതിരെ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാ​ധ്വി അ​ന്ന​പൂ​ർ​ണ എ​ന്ന സാ​ഗ​ർ സി​ന്ധു മ​ഹാ​രാ​ജ്, മ​തം മാ​റി ജി​തേ​ന്ദ്ര ത്യാ​ഗി എ​ന്ന പേ​ര്​ സ്വീ​ക​രി​ച്ച യു​പി ഷിയാ വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ അ​ധ്യ​ക്ഷ​ൻ വ​സീം റി​സ്​​വി തു​ട​ങ്ങി​യ​വ​രും പ്രതിപ്പട്ടികയിലുണ്ട്. 

ഡി​സം​ബ​ർ 16 മു​ത​ൽ 19 വ​രെ തീ​യ​തി​ക​ളി​ലാ​ണ്​ വി​വാ​ദ സ​മ്മേ​ള​നം ന​ട​ന്ന​ത്. മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ആ​യു​ധ​മെ​ടു​ക്ക​ണ​മെ​ന്നും വം​ശ​ഹ​ത്യ ​ന​ട​ത്ത​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു​ള്ള ധ​ർ​മ സ​ൻ​സ​ദി​ലെ പ്ര​സം​ഗ​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിച്ചിരുന്നു. സംഭവം വി​വാ​ദമായതോടെ 23 നാണ് ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. അതേസമയം കേസില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

ENGLISH SUMMARY:Haridwar hate speech: Sec­ond FIR against Narasimhananda
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.