15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 9, 2025
March 8, 2025

വിദ്വേഷ പ്രസംഗവും ബലാത്സംഗ ഭീഷണിയും; ബജ്റം‌ഗ് മുനി ദാസ് അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
April 13, 2022 10:34 pm

ഉത്തര്‍പ്രദേശിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ. സീതാപൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞയാഴ്ച ഖൈരാബാദിൽ നടത്തിയ പ്രസംഗത്തിലാണ് ബജ്റംഗ് ദാസ് വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുക്കാൻ പൊലീസ് തയാറായത്.

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്. ഹിന്ദു യുവതികളെ പ്രത്യേക മതത്തിലുള്ള ആരെങ്കിലും ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ മതത്തിലെ സ്ത്രീകളെ താൻ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്റംഗിന്റെ പ്രസ്താവന.

സീതാപൂർ ജില്ലയിലെ ഖൈരാബാദിലുള്ള മഹർഷി ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്‌റംഗ് ദാസ് മുനി. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. യുപിയിലെ സീതാപൂർ, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

eng­lish summary;Hate speech and threats of rape; Bajrang Muni Das arrested

You may also like this video;

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.