14 March 2025, Friday
KSFE Galaxy Chits Banner 2

Related news

January 11, 2025
December 22, 2024
September 19, 2024
May 6, 2024
January 28, 2024
January 18, 2024
November 29, 2023
October 3, 2023
September 28, 2023
September 26, 2023

കൈകളും തലയും അറുത്തുമാറ്റുക: കൊലവിളി മുദ്രാവാക്യവുമായി വിഎച്ച്പി റാലി

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2022 10:13 pm

ഡല്‍ഹിയില്‍ നടന്ന വിഎച്ച്പി റാലിക്കിടെ കൊലവിളി മുദ്രാവാക്യം. ആക്രമിക്കുന്നവരുടെ കൈകള്‍ മുറിച്ചുമാറ്റാനും തല അറുത്തുകളയാനുമാണ് ജഗദ് ഗുരു യോഗേശ്വര്‍ ആചാര്യ റാലിയിലെത്തിയവരോട് ആവശ്യപ്പെട്ടത്. കൂടിപ്പോയാല്‍ ജയില്‍ ശിക്ഷ ലഭിക്കുമായിരിക്കും. എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ ഒരു പാഠം പഠിക്കുമെന്നും യോഗേശ്വര്‍ ആചാര്യയുടെ പ്രസംഗത്തില്‍ പറയുന്നുണ്ട്.

മെഹന്ത് നവാല്‍ കിഷോര്‍ ദാസ് എന്നയാള്‍ ജനങ്ങളോട് തോക്കെടുക്കാനാണ് ആവശ്യപ്പെട്ടത്. തോക്ക് എടുക്കുക, ലൈസന്‍സ് എടുക്കുക. ഇനി ലൈസന്‍സ് എടുക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വേണ്ട, നിങ്ങളെ കൊല്ലാന്‍ വരുമ്പോള്‍ അവരുടെ കൈയില്‍ ലൈസന്‍സ് ഉണ്ടോ എന്ന് തിരക്കാറുണ്ടോ? പിന്നെ എന്തിനാണ് ലൈസന്‍സ് എടുക്കുന്നതെന്നും അയാള്‍ ചോദിച്ചു. എന്നാല്‍ ഇത് ജന്‍ ആക്രോശ് റാലി ആണെന്നും ഏതെങ്കിലും വിഭാഗത്തെ ലക്ഷ്യമാക്കിയല്ല പരാമര്‍ശം നടത്തിയതെന്നും വിഎച്ച്പി വക്താവ് വിനോദ് ബെല്‍സാല്‍ പറഞ്ഞു, ഡല്‍ഹിയില്‍ 25 കാരനായ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പരാമര്‍ശം. എന്നാല്‍ കൊലപാതകത്തിന് വര്‍ഗീയ സ്വഭാവമില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു.

Eng­lish Sum­ma­ry: Hate speech at VHP’s Del­hi rally
You may also like this video

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.