എ ഐ എസ് എഫ് 45-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മുഹമ്മ ലോക്കൽ കമ്മിറ്റിയുടെയും ഫോക്കസ് ഐ ഹോസ്പിറ്റൽ ചേർത്തലയുടെയും നേതൃത്വത്തിൽ ആരോഗ്യ സെമിനാറും നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു.
മുഹമ്മ ആര്യക്കരയിൽ നടന്ന സെമിനാർ സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അപർണ്ണ അധ്യക്ഷയായി. സെക്രട്ടറി സുജിത് സ്വാഗതം പറഞ്ഞു. യു അമൽ, കെ ബി ഷാജഹാൻ, കെ ബി ബിമൽറോയ്, കെ എസ് ശ്യാം, അജയ്, സച്ചിൻ, സി കെ ചിദംബരൻ, ഒ എ ആഘോഷ്, സുജിത് ബാലമുരളി എന്നിവർ പ്രസംഗിച്ചു. ഡോ. രാജേഷ് ക്യാമ്പിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.