14 April 2024, Sunday

Related news

April 2, 2024
March 30, 2024
March 22, 2024
March 8, 2024
March 4, 2024
March 4, 2024
March 1, 2024
February 21, 2024
February 19, 2024
February 13, 2024

ഡല്‍ഹിയില്‍ ഉഷ്ണ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2022 6:37 pm

ഡല്‍ഹിയില്‍ അതിരൂക്ഷമായ ഉഷ്ണതരംഗം. തുടര്‍ന്ന് തലസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാല് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂഡല്‍ഹി ഹരിയാന, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിൽ താപനില 44 മുതൽ 47 ഡിഗ്രി വരെ തുടരും. 

ഉഷ്ണതരംഗം അതിരൂക്ഷമായിരുന്ന ഉയർന്നതിനെ തുടര്‍ന്ന് താപനില പലയിടത്തും 45 ഡിഗ്രി കടന്നിരുന്നു. മുൻഗേഷ്പുരിൽ ഉയർന്ന താപനില 47.3 ഡിഗ്രിയായിരുുന്നു. ശനിയാഴ്ച ഇതു 47 എന്ന നിലയാണ് ഇവിടെ രേഖ‌‌പ്പെടുത്തിയത്. അതേസമയം നഗരത്തിലെ പ്രധാന നീരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ 44.2 ഡിഗ്രിയാണ് ഉയർന്ന താപനില. നജഫ്ഗഡ് നിരീക്ഷണ കേന്ദ്രത്തിൽ 46.3 ഡിഗ്രിയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

സ്പോർട്സ് കോംപ്ലക്സിൽ 46.6 ഡിഗ്രി, റിഡ്ജിൽ 45.7 ഡിഗ്രി, പാലത്തു 44.5 ഡിഗ്രി, പിതംപുരയിൽ 46.2 ഡിഗ്രി എന്നിങ്ങനെയായിരുന്നു താപനില. പിതംപുരയിൽ താഴ്ന്ന താപനില 33.4 ഡിഗ്രിയും ഫരീദാബാദിൽ 33.2 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്. സ്പോർട്സ് കോംപ്ലക്സിൽ 31.7 ഡിഗ്രി, പാലത്തു 30.7 ഡിഗ്രി എ‌ന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില.
അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.അസം, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

Eng­lish Sum­ma­ry: Heat wave hits Del­hi; Orange alert declared
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.