കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ കനത്ത മഴയിൽ മൂന്ന് കോടിയിലധികം രൂപയുടെ കൃഷിനാശം. ജില്ലാ കൃഷി ഓഫീസിന്റെ കണക്കുകൾ അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 3.4 കോടിയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. 44 ഹെക്ടറിലെ കൃഷിയാണ് മഴയിൽ നശിച്ചത്. വെള്ളം കയറിയും കൃഷിഭൂമിയിലെ മേൽമണ്ണ് നഷ്ടപ്പെട്ടും 1,784 കർഷകരുടെ വിളകൾ നശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വാഴകൃഷിയാണ് വ്യാപകമായി നശിച്ചത്. ജില്ലയിൽ 15.67 ഹെക്ടറിലെ 29500 കുലച്ച വാഴകളാണ് നശിച്ചുപോയത്. വാഴ കർഷകർക്ക് 1.77 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കുലക്കാറായ 13995 വാഴയും നശിച്ചു. 56 ലക്ഷമാണ് ഈ ഇനത്തിലെ നഷ്ടം.
കവുങ്ങ്, കുരുമുളക്, റബർ എന്നീ വിളകൾക്കും കാര്യമായ നാശമുണ്ട്. 44,000 രൂപയുടെ നാളികേര കൃഷിയും നശിച്ചു. പച്ചക്കറി കൃഷിയ്ക്കും കാര്യമായ നഷ്ടമുണ്ട്. കൃഷി ഓഫീസർമാർ കൃഷിയിടങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ചേളന്നൂർ ബ്ലോക്കിൽ 154 കർഷകരുടെ 2.54 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 17.28 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഇവിടെ ഉണ്ടായത്. കൊടുവള്ളിയിൽ 5.15 ഹെക്ടറിലെ കൃഷി നശിച്ചു. 219 കർഷകർക്ക് 32.49 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പന്തലായനിയിൽ 1.93 ഹെക്ടറിലായി 12.36 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. 75 കർഷകർക്കാണ് നഷ്ടമുണ്ടായത്. കോഴിക്കോട് 11 കർഷകരുടെ 2.97 ഹെക്ടറിലെ കൃഷി നശിച്ചു. 1.34 ലക്ഷം രൂപയാണ് നഷ്ടം. കുന്നുമ്മൽ ബ്ലോക്കിൽ 63 കർഷകരുടെ 1.43 ഹെക്ടറിലെ കൃഷി നശിച്ചു. 15.44 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്നമംഗലത്ത് 66.39 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. 115 കർഷകരുടെ 6.26 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചുപോയത്. പേരാമ്പ്രയിൽ 7.37 ഹെക്ടറിലെ കൃഷി നശിച്ചു. 188 കർഷകർക്ക് 36.92 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
മേലടിയിൽ 2.44 ഹെക്ടർ കൃഷി നശിച്ചതിലൂടെ 16.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 154 കർഷകരുടെ വിളകളാണ് നശിച്ചത്. തോടന്നൂരിൽ 100 കർഷകരുടെ 4.30 ഹെക്ടറിലെ കൃഷി നശിച്ചു. 38.78 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തൂണേരിയിൽ 2.53 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 119 കർഷകർക്ക് 14.57 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ബാലുശ്ശേരിയിൽ 1.17 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 83 കർഷകർക്ക് 11.01 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വടകരയിൽ 4.40 ഹെക്ടറിലായി 40. 80 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു. 503 കർഷകരുടെ കൃഷിയാണ് ഇവിടെ നശിച്ചത്.
English Summary: Heavy rains: Crop damage worth more than Rs 3 crore in Kozhikode
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.