27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

January 30, 2025
January 5, 2025
December 25, 2024
October 22, 2024
October 2, 2024
October 2, 2024
October 1, 2024
August 31, 2024
April 23, 2024
January 10, 2024

ഹെലികോപ്റ്റര്‍ അപകടം; ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാമനാഥപുരം സ്വദേശികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2021 6:53 pm

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാമനാഥപുരം സ്വദേശികള്‍. രാമനാഥപുരം സ്വദേശി നാസറും കുടുംബവുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അസാധാരണ ശബ്ദം കേട്ടുവെന്നാണ് ജോയും നാസറും പ്രതികരിച്ചത്. ഇവരുടെ കുടുംബങ്ങളാണ് ദൃശ്യത്തിലുള്ളത്. അപകടം കണ്ട് മുകളിലേക്ക് കയറിയെങ്കിലും അപ്പോഴേക്കും പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയിരുന്നു. അവര്‍ക്ക് തങ്ങള്‍ പകര്‍ത്തിയ ദൃശ്യം കൈമാറുകയായിരുന്നു എന്നാണ് ഇവരുടെ പ്രതികരണം. ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 

ENGLISH SUMMARY:Helicopter crash; Scenes filmed by Ramanatha­pu­ram residents
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.