കര്‍ണാടകയില്‍ ഉച്ചഭാഷിണിക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ നിരോധനമേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കർണാടക ഹൈക്കോടതി നിര്‍ദേശം നല്‍കി.
ആരാധനാലയങ്ങള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്. 2021ല്‍ രാകേഷ് പി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ഉച്ചഭാഷിണി നിരോധിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അതിന്റെ റിപ്പോര്‍ട്ട് മൂന്നാഴ്ചകം സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
English summary;High court bans loudspeakers in Karnataka at night
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.