19 April 2024, Friday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ വേണ്ടെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
November 19, 2022 8:16 pm

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് വേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുടെ വെബ്സൈറ്റിലെ പരസ്യം പിൻവലിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാള്‍ക്ക് 45,000 രൂപ നിരക്കില്‍ ഹെലികോപ്റ്റർ സർവീസുൾപ്പെടെ ശബരിമല ദർശനം ഉണ്ടാകുമെന്നായിരുന്നു ഹെലികേരള കമ്പനി പരസ്യം നൽകിയിരുന്നത്. 

ആരാണ് ഇത്തരത്തിൽ പരസ്യം ചെയ്യാൻ അനുവാദം നൽകിയതെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഹെലികേരള കമ്പനിയോട് ചോദിച്ചു. ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുന്നില്ലെന്ന് ഭക്തരെ അറിയിക്കണമെന്ന് പറഞ്ഞ കോടതി സംഭവം അറിഞ്ഞതിനു ശേഷം നടപടി എടുത്തിരുന്നില്ലേ എന്നും ദേവസ്വം ബോർഡിനോട് ചോദിച്ചു

ശബരിമല ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹെലികോപ്റ്റർ പോലുളള സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. 

വിഷയത്തിൽ കേന്ദ്ര ‑സംസ്ഥാന സർക്കാറുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ വിശദീകരണം കോടതി തേടിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ഹെലികോപ്റ്റർ സർവീസ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ട വിഷയമാണിതെന്ന് ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു. 

Eng­lish Sum­ma­ry: High Court says no heli­copter need­ed for Sabari­mala darshan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.