1 May 2024, Wednesday

Related news

April 29, 2024
April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 5, 2024
February 29, 2024
February 18, 2024
February 11, 2024
February 8, 2024

കർണാടകയിൽ ഹിജാബ് പ്രതിഷേധം കൂടുതൽ കോളജുകളിലേക്ക്

Janayugom Webdesk
ബംഗളൂരു
February 4, 2022 6:05 pm

ഹിജാബ് ധരിക്കുന്നത് വിലക്കുന്നതിനെതിരെ കർണാടകയിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ കോളജുകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഉഡുപ്പിയിലെ കുന്ദാപൂരിലുള്ള ബന്ധാർക്കർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഇന്ന് നാല്പതോളം വിദ്യാർത്ഥിനികളാണ് ഹിജാബ് ധരിച്ചെത്തി പ്രതിഷേധം അറിയിച്ചത്. ഹിജാബ് മാറ്റാതെ

കോളജിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരടക്കം വിദ്യാർത്ഥിനികളെ തടഞ്ഞു. തുടർന്ന് ആൺകുട്ടികളും പെൺകുട്ടികളും വിദ്യാർത്ഥിനികളെ അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനെതിരെ കോളജിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം കോളജ് മാനേജ്മെന്റ് പുറത്തിറക്കിയ മാന്വലിൽ പറയുന്നത്, യൂണിഫോമുമായി യോജിക്കുന്ന തരത്തില്‍ സ്കാഫ് ധരിച്ച് പെൺകുട്ടികൾക്ക് കോളജിൽ വരാം എന്നാണ്. മറ്റ് ഏത് തരത്തിലുള്ള വസ്ത്രമിട്ടുകൊണ്ടും ക്യാന്റീൻ ഉൾപ്പെടെയുള്ള കോളജിനുള്ളിലെ സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്നുമാണ് കോളജ് മാന്വലില്‍ പറയുന്നത്.

പ്രതിഷേധിക്കുന്ന പെൺകുട്ടികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് നാല്പതോളം ആൺകുട്ടികളും രംഗത്തെത്തി. കർണാടകയിൽ ഹിജാബ് ധരിച്ചുള്ള പ്രവേശനം ഇന്നലെയും മറ്റൊരു കോളജിലും വിലക്കിയിരുന്നു. സംസ്ഥാനത്തെ തന്നെ മറ്റൊരു കോളജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ആറ് മണിക്കൂറോളമാണ് പ്രിൻസിപ്പൽ പുറത്താക്കിയതെന്നാണ് പരാതി.

eng­lish sum­ma­ry; Hijab protests spread to more col­leges in Karnataka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.