March 22, 2023 Wednesday

Related news

February 4, 2023
January 29, 2023
January 23, 2023
December 28, 2022
December 11, 2022
November 28, 2022
November 6, 2022
November 6, 2022
October 7, 2022
September 3, 2022

ഹോഷംഗാബാദിനും പേര് മാറ്റം; ഇനി നര്‍മ്മദാപുരം

Janayugom Webdesk
ഭോപ്പാല്‍
January 29, 2023 11:22 pm

മധ്യപ്രദേശിലെ ഹോഷംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതല്‍ നര്‍മ്മദാപുരം എന്നാകും സ്റ്റേഷന്‍ അറിയപ്പെടുക. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ഡിപിഎം എന്നാണ് സ്റ്റേഷന്റെ ചുരുക്കപ്പേര് വരുക.
തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ഹോഷംഗാബാദ്. മാള്‍വയിലെ രാജാവായിരുന്ന ഹോഷംഗ് ഷാ ഗോറിയുടെ പേരില്‍ നിന്നാണ് നഗരത്തിന് പേര് ലഭിച്ചത്.

കഴിഞ്ഞദിവസം രാഷ്ട്രപതി ഭവനിലെ മുഗൾ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കി മാറ്റിയിരുന്നു. നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഈ പേരുമാറ്റം കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും ഇത് എപ്പോൾ അവസാനിക്കുമെന്ന് ആർക്കും അറിയില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.

Eng­lish Sum­ma­ry: Hoshangabad rail­way sta­tion in MP renamed as Narmadapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.