19 March 2024, Tuesday

Related news

December 22, 2023
December 16, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 11, 2023
May 10, 2023
May 10, 2023

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം: ഐഎംഎ

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 19, 2022 7:55 pm

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ).
വ്യാ​പ​ക അ​ട​ച്ചി​ട​ലു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.ഒ​മീ​ക്രോ​ണ്‍ വ്യാ​പ​നം അ​റി​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ജീ​നോ​മി​ക് സീ​ക്വ​ന്‍​സി​ങ്ങ് പ​രി​ശോ​ധ​ന​ക​ളും എ​സ്. ജീ​ന്‍ പ​ഠ​ന​ങ്ങ​ളും ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ഐ​എം​എ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
eng­lish sum­ma­ry; IMA Says covid pro­to­col must be strict­ly enforced in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.