കോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായക നേട്ടവുമായി ക്യൂബ. രാജ്യത്തെ 90ശതമാനം ആളുകള്‍ക്കും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 112ലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപ് രാജ്യത്തെ 83 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. പത്തുക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ സൗദിയില്‍ മാത്രമാണ് ഇത്രയധികം വാക്സിനേഷന്‍ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. പത്തുലക്ഷത്തോളം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസും വിതരണം ചെയ്തുകഴിഞ്ഞു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. 128 പേര്‍ക്ക് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 96,48,57 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8321 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഡിസംബര്‍ അഞ്ചിന് ശേഷം രാജ്യത്ത് നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ വിദേശത്തുനിന്ന് എത്തുന്നവരിചല്‍ രോഗബാധ കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 552 സജീവരോഗികളാണ് ദ്വീപിലുള്ളത്. ഇതില്‍ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
english summary; In Cuba, 90 percent of people are vaccinated
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.