16 September 2024, Monday
KSFE Galaxy Chits Banner 2

Related news

July 2, 2024
May 18, 2024
May 18, 2024
April 2, 2024
February 11, 2024
December 24, 2023
December 14, 2023
September 11, 2023
June 8, 2023
June 4, 2023

ഹത്രാസിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീവനോടെ കത്തിച്ചു

Janayugom Webdesk
June 10, 2022 11:44 am

ഹത്രാസിലെ ചിൻതഗാർഹിയിൽ 20 വയസുകാരിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ജീവനോടെ കത്തിച്ചു.

ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ള വീര സ്വദേശിയായ പായൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം മെയ് 24ന് ആണ് യുവതി ഹത്രസ് സ്വദേശിയായ അനിൽകുമാർ സിംഗിനെ(25) വിവാഹം ചെയ്തത്.

വിവാഹശേഷം ഭർത്താവും ഭർതൃവീട്ടുകാരും വൻതുക സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നെന്ന് പിതാവ് ഹരിലാൽ സിങ് നൽകിയ പരാതിയിൽ പറയുന്നു.

യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഭർത്താവ് അനിൽകുമാർ സിംഗ്, ഭർതൃപിതാവ് മഹേന്ദ്ര സിംഗ്, ഭർതൃമാതാവ് യശോദ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധനപീഡന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish summary;In Hathras, a young woman was burnt alive for dowry

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.