27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

March 11, 2024
October 26, 2023
October 2, 2023
June 2, 2023
May 31, 2023
May 21, 2023
May 17, 2023
April 1, 2023
April 1, 2023
December 31, 2022

ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
May 4, 2022 8:27 am

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. പൂജപ്പുര സാമൂഹ്യനീതി വകുപ്പ് ഇൻസ്റ്റിറ്റ്യൂഷൻ കോംപ്ലക്സ് കോമ്പൗണ്ടിൽ രാവിലെ 10.30 നടക്കുന്ന ചടങ്ങിൽ ആരോഗ്യ — വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ — തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. 

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങില്‍ മുഖ്യാതിഥിയാകും. തിരുവനന്തപുരം അർബൻ 2 ഐസിഡിഎസ് പ്രൊജക്ടിലെ 37ാം നമ്പർ അങ്കണവാടിയാണ് കുട്ടികൾക്കായി സമർപ്പിക്കുന്നത്. 44,94,518 രൂപ ചെലവില്‍ 1655.23 ചതുരശ്രഅടി വിസ്തൃതിയിലാണ് അങ്കണവാടിയുടെ നിർമ്മാണം.

Eng­lish Summary:inauguration of the first Smart Anganwadi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.