23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജക്ക് വനിതാ വിഭാഗം ഉപസമിതി

Janayugom Webdesk
July 19, 2022 8:15 am

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജക്ക് ആദ്യമായി വനിതാ വിഭാഗം ഉപസമിതി നിലവില്‍ വന്നു. യുഎഇ യിലെ അറിയപ്പെടുന്ന എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷീലാ പോള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ബിന്ദു സഞ്ജീവ്, ഗായകന്‍ ഫിറോസ് ബാബു എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് ജനറല്‍സെക്രട്ടറി മനോജ് വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ്, വനിതാ വിഭാഗം കോഡിനേറ്റര്‍ റോയ് മാത്യു, കണ്‍വീനര്‍ മാലതി സുനീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍സെക്രട്ടറി ടി വി നസീര്‍ സ്വാഗതവും ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. പ്രശസ്ത വയലിനിസ്റ്റ് ശെഫിന്‍ ഫരീദിന്റെ വയലിന്‍ കച്ചേരിയും ഫിറോസ് ബാബുവിന്റെ ഗാനമേളയും വിവിധ കലാവിരുന്നും അരങ്ങേറി.

Eng­lish sum­ma­ry; Indi­an Asso­ci­a­tion Shar­jah Wom­en’s Sec­tion Sub-Committee

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.