23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.5 ശതമാനം കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 10:01 pm

യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ ഡിമാൻഡ് കുറയുകയും ഉത്സവ അവധികൾ ആഭ്യന്തര ഉല്പാദനം തടസപ്പെടുത്തുകയും ചെയ്തതിനാൽ ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.5 ശതമാനം ഇടിഞ്ഞു. വ്യാപാരക്കമ്മിയാകട്ടെ 2691 കോടി ഡോളറിലേക്ക് ഉയര്‍ന്നുവെന്നും വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ വ്യാപാരക്കമ്മി 2571 കോടി ഡോളറായിരുന്നു. 

2020 ജൂണിനു ശേഷമുള്ള വ്യാപാരക്കമ്മിയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. എന്‍ജിനീയറിങ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതി ഒക്ടോബറിൽ 20 ശതമാനം കുറഞ്ഞു. അതേസമയം പരുത്തി നൂൽ, ചണ ഉല്പന്നങ്ങളുടെ കയറ്റുമതി 40 ശതമാനമാണ് കുറഞ്ഞത്. അന്താരാഷ്‌ട്ര വിലയിലെ കുത്തനെയുള്ള ഇടിവ് മൂലം ഇരുമ്പയിരിന്റെ കയറ്റുമതി മൂല്യം 90 ശതമാനമാണ് കുറഞ്ഞത്. 

ചരക്ക് കയറ്റുമതി സെപ്റ്റംബറിലെ 3545 കോടി ഡോളറിൽ നിന്ന് 2978 കോടി ഡോളറായാണ് കുറഞ്ഞത്. 2021 ഒക്ടോബറിലെ കയറ്റുമതി 3573 കോടി ഡോളറായിരുന്നു. ചരക്കുകളുടെ ഇറക്കുമതിയും 6116 കോടി ഡോളറിൽ നിന്ന് 5669 കോടി ഡോളറായി കുറഞ്ഞു. 2021 ഒക്ടോബറിലെ ഇറക്കുമതി 5364 കോടി ഡോളറായിരുന്നു. 

Eng­lish Sum­ma­ry: Indi­a’s mer­chan­dise exports fell by 16.5 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.